നൈജീരിയയില്‍ തീവ്രവാദി ആക്രമണം: പള്ളിയില്‍ പ്രാര്‍ത്ഥി്ച്ചു കൊണ്ടിരുന്ന 80 പേരെ ബോകോ ഹറാം തീവ്രവാദികള്‍ വെടിവെച്ചുകൊന്നു, ഇനിയും മരണസംഖ്യ ഉയരാനിടയുള്ളതായി റിപ്പേര്‍ട്ട്
നൈജീരിയയിലെ വടക്കുകിഴക്കന്‍ പട്ടണമായ കുകുവയില്‍ 80 ഓളം പേരെ ബോകോ ഹറാം തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. ഏഴ് കാറുകളിലും ഒന്‍പത് മോട്ടോര്‍ സൈക്കിളുകളിലുമായി എത്തിയ തീവ്രവാദികള്‍ പള്ളികളില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരിച്ചവരിലധികവും പുരുഷന്‍മാരാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്.
ബുധനാഴ്ച നോമ്പുതുറക്കുന്ന സമയത്താണ് സംഭവം നടന്നത്. തീവ്രവാദികള്‍ ചില വീടുകള്‍ക്കുനേരെയും ആക്രമണം നടത്തിയെന്നും ഭക്ഷണം തയ്യാറാക്കി കൊണ്ടിരുന്ന സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
കുകുവയില്‍ ആയിരത്തോളം പട്ടാളക്കാരെ വിന്യസിച്ചുണ്ടായിരുന്നുവെന്നും എന്നാല്‍ ഇവര്‍ ജനങ്ങളുടെ രക്ഷക്കത്തെിയില്ലെന്നും ആരോപണമുണ്ട്. ബോകോ ഹറാമിന്റെ ശക്തികേന്ദ്രമായ മെയ്ദുഗുരിയില്‍ നിന്ന് 180 കിലോമീറ്ററുകള്‍ അകലെയാണ് സംഭവം നടന്ന കുകുവ. ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ഘടകമായാണ് ബോകോ ഹറാം പ്രവര്‍ത്തിച്ചു വരുന്നത്. പുണ്യമാസമായ റമദാനില്‍ ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെ ആക്രമണങ്ങള്‍ ഇനിയും വര്‍ധിക്കാനിടയുണ്ടെന്നാണ് കരുതപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha