അഞ്ചുനാള്‍ ഇന്ധനമില്ലാതെ യാത്ര: സോളാര്‍ വിമാനം റെക്കോഡിട്ടു
![](https://www.malayalivartha.com/assets/coverphotos/w330/20863.jpg)
ജപ്പാനില്‍നിന്നു പസഫിക് സമുദ്രത്തിനു മുകളിലൂടെ അഞ്ചു ദിവസത്തെ റെക്കോര്‍ഡ് പറക്കല്‍ വിജയമാക്കി സോളാര്‍ വിമാനം. സൗരോര്‍ജം മാത്രം ഉപയോഗപ്പെടുത്തി ലോകം ചുറ്റുന്ന ആദ്യ വിമാനമാണിത്.
ജപ്പാനിലെ നഗോയയില്‍നിന്ന് ഇടയ്ക്ക് ഇറക്കാതെ ഒറ്റയിരുപ്പില്‍ വിമാനത്തെ 120 മണിക്കൂറുകാണ്ടാണ് പൈലറ്റ് ആന്ദ്രേ ബോര്‍സ്‌ബെര്‍ഗ് ഹോനോലുലുവിനു പുറത്തുള്ള കലേലിയോ താവളത്തില്‍ എത്തിച്ചത്. ഇതുവരെയുള്ള ദീര്‍ഘദൂര പറക്കലില്‍ പുതിയ റെക്കോര്‍ഡാണിത്.
2006 ല്‍ അമേരിക്കന്‍ സാഹസികന്‍ സ്റ്റീവ് ഫൊസെറ്റ് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ജെറ്റ് തുടര്‍ച്ചയായി 76 മണിക്കൂര്‍ പറത്തിയിരുന്നു. 2006 ലെ ഈ റെക്കോര്‍ഡാണ് സോളാര്‍ വിമാനത്തില്‍ ആന്ദ്രേ തിരുത്തിയത്.
ഇന്ധനമൊന്നുമില്ലാതെയാണ് സ്വിസ് നിര്‍മിത സോളാര്‍ ഇംപള്‍സ്2 വിമാനം പറന്നത്. വിമാനച്ചിറകിലെ 17,000 സൗരസെല്ലുകളാണ് പറക്കലിനായി ബാറ്ററി ചാര്‍ജ് ചെയ്തിരുന്നത്. പകല്‍ സംഭരിച്ചുവയ്ക്കുന്ന ഊര്‍ജ്ജം ഉപയോഗിച്ചായിരുന്നു രാത്രി യാത്ര.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha