ഈ ക്രൂരയ്ക്ക് അറുതിവേണ്ടേ..? അറബ് രാജ്യങ്ങള്‍ ഐസിസ് ഭീഷണിയില്‍, 25 സൈനികരുടെ തലച്ചോര്‍ ചിതറുന്ന പുതിയ വീഡിയോ ഐസിസ് പുറത്ത് വിട്ടു
ഈ ക്രൂരത ലോകം കണ്ടില്ലെന്ന് നടുക്കുന്നോ? എന്തിനും ഏതിനും യുദ്ധത്തിന് പുറപ്പെടുന്ന അമേരിക്കപോലും ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ക്രൂരതക്കെിരെ ഇതുവരെ പരസ്യമായി രംഗത്തുവന്നില്ല. എന്നാല്‍ ലോക രാജ്യങ്ങളും ഐസിസി ക്രൂരതയും നരഹത്യകളും ഭാഗികമായി പിന്തുണയ്ക്കുന്നവരെന്ന് പരക്കെ സംശയം ഉണരുന്നുണ്ട്. ഐസിസിന്റെ വളര്‍ച്ച ഭീതിയോടെയാണ് അറബ് രാജ്യങ്ങള്‍ വീക്ഷിക്കുന്നത്.
ഓരോ ദിവസവും ക്രൂര വീഡിയോകള്‍ തങ്ങളുടെ സൈറ്റിലൂടെ പ്രചരിപ്പിച്ച് മറ്റൊരു തരത്തിലുള്ള ഭയം ജനങ്ങളുടെ ഇടയില്‍ ഉണ്ടാക്കുകയാണ് ഐസിസ് ഇപ്പോള്‍ ചെയ്യുന്നത്.
കഴിഞ്ഞ ദിവസം 25 സിറിയന്‍ സൈനികരെ ഐസിസ് ഭീകരര്‍ കൊലപ്പെടുത്തുന്നതിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. സിറിയന്‍ പൈതൃക നഗരമായ പാല്‍മിറയിലെ ആംഫി തിയറ്ററില്‍ സൈനികരെ വെടിവച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. തിയറ്റര്‍ ഇരിപ്പിടങ്ങളിലെ കാഴ്ചക്കാരുടെ മുന്നില്‍വച്ച് കൗമാരക്കാരെന്നു തോന്നിപ്പിക്കുന്ന ഭീകരരാണ് കൊലപാതകം നടത്തുന്നത്.
ആംഫി തിയറ്ററിലെ സ്‌റ്റേജില്‍ തടവുകാരെ എത്തിക്കുന്നു. മുട്ടുകുത്തി നില്‍ക്കുന്ന ഇവരെ കൊലപ്പെടുത്തുന്നതിനായി സൈനിക യൂണിഫോം ധരിച്ച ഭീകരര്‍ വരുന്നതും വിഡിയോയില്‍ ഉണ്ട്. ഈ ക്രൂരകൃത്യം കാണുന്നതിനായി നൂറിലധികം വരുന്നവര്‍ തിയറ്ററിനു മുന്നിലെ ഇരിപ്പിടങ്ങളില്‍ ഉണ്ട്. ഐഎസ് പതാക വീശിയാണ് ഇവരില്‍ ചിലര്‍ കൊലപാതകം വീക്ഷിക്കുന്നത്. സ്‌റ്റേജിനു പിന്നിലെ ഭിത്തിയില്‍ ഐഎസിന്റെ വലിയൊരു പതാക സ്ഥാപിച്ചിട്ടുണ്ട്. തടവുകാരെ സ്‌റ്റേജില്‍ എത്തിച്ചതിനുശേഷം നേതാവിന്റെ നിര്‍ദേശം ലഭിക്കുന്നതോടെ ഭീകരര്‍ ഓരോരുത്തരെയായി വെടിവച്ചു കൊല്ലുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
ലക്ഷങ്ങളാണ് ഐസിസിന്റെ ഇത്തരം ക്രൂര വീഡിയോകള്‍ കാണുന്നത്. ഇതാണ് ഐസിസ് ഭീകരര്‍ക്കും ആവശ്യം. ഇത്തരം വീഡിയോകള്‍ ആള്‍ക്കാര്‍ കാണുന്നതിലൂടെ പുതിയ പ്രചരണ തന്ത്രമായാണ് ഈ നരഹത്യ. സൈനികരെ തലയറുത്തും കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടും കൊല്ലുന്നത് ലോകത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയാവുമെന്ന് ഭീകരര്‍ക്ക് അറിയാം. ഈ വാര്‍ത്ത കണ്ട് ജനങ്ങല്‍ തങ്ങളുടെ സൈറ്റില്‍ കയറി വീഡിയോ കാണുകയും അവരില്‍ ഭയവും ചിലര്‍ക്ക് ഇത് പ്രചേദനവും ആകുമെന്നാണ് ഐസിസിന്റെ നിരീക്ഷം. ഇതിനെതിരെ രാഷ്ടങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വേറൊരു വസ്തുത.
മേയ് 21നാണ് സിറിയയിലെ പുരാതന നഗരമായ പാല്‍മിറ ഐഎസ് നിയന്ത്രണത്തിലാക്കുന്നത്. ഇവിടുത്തെ ചരിത്ര സ്മാരകങ്ങള്‍ പലതും അവര്‍ തകര്‍ക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha