ഗ്രീസ് യൂറേപ്യന്‍ യൂണിയന് പുറത്തേക്ക്, ജനങ്ങള്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു
രാജ്യാന്തര വായ്പ ലഭിക്കാന്‍ കടുത്ത നിബന്ധനകള്‍ക്കു വഴങ്ങേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഗ്രീസിലെ ഇടതു സര്‍ക്കാര്‍ നടത്തിയ ഹിതപരിശോധനാഫലം സര്‍ക്കാരിന് അ നുകൂലമെന്നു ആദ്യ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. വോട്ടെണ്ണല്‍ പകുതി പിന്നിട്ടപ്പോള്‍ 61 ശതമാ നം പേരും സര്‍ക്കാരിനെ അനു കൂലിച്ചതായാണ് സൂചന.
കടുത്ത നിബന്ധനങ്ങള്‍ക്കു വഴങ്ങി വായ്പ വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിനു ഭൂരിപക്ഷം ലഭിച്ചാല്‍ ഗ്രീസിന് യൂറോപ്യന്‍ യൂണിയനു പുറത്തേക്കു വഴി തുറന്നേക്കും.
സര്‍ക്കാരിന്റെ അഭിപ്രായം അംഗീകരിക്കപ്പെട്ടാല്‍ രാജ്യം കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. നിക്ഷേപകരെ അകറ്റാനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിസഹകരണത്തിനും ഇതു വഴിവയ്ക്കുമെന്ന് ആശങ്കയുണ്ട്. സ്വന്തം നാണയമായ ഡ്രാഗ്മായിലേക്കുള്ള ഗ്രീസിന്റെ തിരിച്ചുവരവിനും ഇതോടെ കാലവിളംബം നേരിട്ടേക്കാം. ദൈനംദിന പ്രവര്‍ത്തനങ്ങളെയും ശമ്പളം, പെന്‍ഷന്‍ എന്നിവയെയും നിലപാട് പ്രതികൂലമായി ബാധിച്ചേക്കാം.
ആഗോള സാമ്പത്തിക മേഖലയിലും ഇന്ത്യന്‍ ഓഹരി വിപണിയിലും ഗ്രീസിന്റെ നിലപാട് നിര്‍ണായകമാകും. ഓഹരിവിപണിയിലെ വിദേശനിക്ഷേപത്തിനു വന്‍ തിരിച്ചടി നേരിടേണ്ടിവരും. റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നതില്‍നിന്നു പിന്നോട്ടുപോകാനും ഇടയാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha