ലണ്ടനില്‍ നിന്നും സിറിയയിലേക്ക് കടന്ന പെണ്‍കുട്ടികള്‍ക്ക് ഐസ് ഭീകരര്‍ മാപ്പിളമാരായി
ബ്രിട്ടനില്‍ നിന്നും സിറിയയിലേക്ക് കടന്ന കൗമാരക്കാരികളായ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ രണ്ടു പേരെ ഐസിസ് പോരാളികള്‍ വിവാഹം ചെയ്തു. കദീസ സുല്‍ത്താന(16), ഷാമിമ ബീഗം(15), അമീര അബേസ് (15) എന്നീ വിദ്യാര്‍ത്ഥിനികളാണ് കഴിഞ്ഞ ഫെബ്രവരിയില്‍ വീട് വിട്ട് സിറിയയിലേക്ക് കടന്നത്.
ഇവരില്‍ രണ്ട് പേര്‍ അടുത്തിടെ അവരവരുടെ വീടുകളില്‍ വിളിച്ച് ഐസിസ് അനുശാസിക്കുന്ന ചടങ്ങുകളോടെ വിവാഹിതരായെന്നും സിറിയന്‍ പട്ടണമായ രാഖയില്‍ താമസിക്കുകയാണെന്നും അറിയിച്ചു. പെണ്‍കുട്ടികളുടെ കുടുംബങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മൂന്നു പേരില്‍ ആരൊക്കെയാണ് വിവാഹിതരായതെന്ന് മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രണ്ട് പെണ്‍കുട്ടികള്‍ക്കും ഇരുപതുകളിലുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ പേരുവിവരങ്ങളടങ്ങിയ ഒരു കാറ്റലോഗ് നല്‍കിയെന്നും അതില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കാന്‍ അവരെ അനുവദിച്ചെന്നും മാദ്ധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha