യെമനിലെ ഏദനില്‍ സൗദി നടത്തിയ വ്യോമാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു
യെമനിലെ ഏദനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 45 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഏദനിലെ ഫയോഷിലാണ് ആക്രമണമുണ്ടായത്. ഇവിടെ ഒരു തിരക്കേറിയ മാര്‍ക്കറ്റില്‍ ബോംബ് പതിക്കുകയായിരുന്നുവെന്ന് ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ യെമനില്‍ ഹൂതി തീവ്രവാദികളെ ലക്ഷ്യം വെച്ച് സൗദിയുടെ നേൃത്വത്തില്‍ സഖ്യസേന നടത്തുന്ന വ്യോമാക്രമണങ്ങളില്‍ നൂറ് കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha