നൈജീരിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു
നൈജീരിയയിലെ ജോസ് സിറ്റിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 44പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയില്‍ ഒരു റസ്‌റ്റൊറന്റിനുനേരയും മുസ്‌ലിംപള്ളിക്കു നേരെയുമാണ് ആക്രമണമുണ്ടായത്. റമസാന്‍ നോമ്പുതുറയുടെ തൊട്ടുപിന്നാലെയാണ് ആക്രണമുണ്ടായത്. റസ്‌റ്റൊറന്റില്‍ 23പേരും പള്ളിയില്‍ 21പേരും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പക്ഷേ മുന്‍പും ഇതേ നഗരത്തില്‍ ആക്രമണം നടത്തിയിട്ടുള്ള ബോക്കോ ഹറാമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇതോടെ അടുത്തകാലത്തുണ്ടായ ബോംബാക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha