ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മുത്തച്ഛന്‍ ഓര്‍മ്മയായി
![](https://www.malayalivartha.com/assets/coverphotos/w330/20979.jpg)
ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മുത്തച്ഛന്‍ സകാരി മൊമോയ് ഓര്‍മ്മയായി. നൂറ്റിപന്ത്രണ്ട് വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. 1903 ഫെബ്രുവരിയില്‍ ഫുകുഷിമയിലാണ് മൊമോയ് ജനിച്ചത്.
അദ്ധ്യാപകനായിരുന്ന മോമായി തന്റെ വാര്‍ദ്ധക്യകാലത്ത് താമസിച്ചത് ആശുപത്രിയിലായിരുന്നു. എന്നാല്‍ തീര്‍ത്തും ആരോഗ്യവാനായിരുന്ന അദ്ദേഹം ഒഴിവുസമയങ്ങള്‍ കൈയ്യെഴുത്തുശാസ്ത്രം( കാലിഗ്രഫി) പരിശീലിച്ചിരുന്നു. തനിക്ക് ഇനിയും രണ്ട് വര്‍ഷം കൂടി ജീവിച്ചിരിക്കണമെന്നാണ് ആഗ്രഹമെന്ന് മൊമോയി ഇടയ്ക്ക് പറയാറുണ്ടായിരുന്നു.
മൊമോയ് മരിച്ചതോടെ ഇനി ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മുത്തച്ഛന്‍ ജാപ്പനീസ് സ്വദേശിയായ യാസുതാരോ കോയിഡേയാണ്. 1903ലാണ് അദ്ദേഹം ജനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha