മണ്ടേലക്ക് ഉടന്‍ ആസ്പത്രി വിടാനാകുമെന്ന് എംബക്കി
ദക്ഷിണാഫ്രിക്കന്‍ വിമോചനനേതാവ് നെല്‍സണ്‍ മണ്ടേലക്ക് ഉടന്‍ ആസ്പത്രി വിടാനാകുമെന്ന് മുന്‍പ്രസിഡന്‍റ് താബോ എംബക്കി. രോഗം ഭേദമായി മണ്ടേലക്ക് അടുത്തുതന്നെ വീട്ടിലേക്ക് മടങ്ങാനാകുമെന്ന് ശനിയാഴ്ച നടന്ന ഒരു അനുസ്മരണ പരിപാടിയിലാണ് എംബക്കി പ്രതീക്ഷ പ്രകടിപ്പിച്ചത്.
ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന് അഞ്ചാഴ്ചയിലേറെയായി മണ്ടേല ആസ്പത്രിയില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലായ അദ്ദേഹത്തിന്റെ നില മാറ്റമില്ലാതെ തുടരുകയാണെന്നാണ് അടുത്ത് പുറത്തിറങ്ങിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha