പന്ത് നെഞ്ചില്‍ കൊണ്ട് യുവ ക്രിക്കറ്റ് താരം മരണമടഞ്ഞു
![](https://www.malayalivartha.com/assets/coverphotos/w330/21012.jpg)
പന്ത് നെഞ്ചില്‍ കൊണ്ട് ശ്രീലങ്കന്‍ തമിഴ് വംശജനായ ക്രിക്കറ്റ് താരം ബ്രിട്ടനില്‍ മരണമടഞ്ഞു. മണിപായ് പാരിഷ് സ്‌പോര്‍ട്‌സ് ക്ലബിലെ ബ്രിട്ടീഷ് തമിഴ് ബാറ്റ്‌സ് മാനായ 24കാരന്‍ ബാവലന്‍ പദ്മനാഥനാണ് ചൊവ്വാഴ്ച മരണമടഞ്ഞത്. ഞായറാഴ്ച ലോംഗ് ഡിറ്റണ്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ വച്ചാണ് ഇരുപത്തിനാലുകാരനായ ഇയാള്‍ക്ക് നെഞ്ചില്‍ പന്തു കൊണ്ട് പരിക്കേറ്റതെന്ന് സൗത്ത് ഈസ്റ്റ് കോസ്റ്റ് ആമ്പുലന്‍സ് സര്‍വീസ് വക്താവ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനടി കിംഗ്സ്റ്റണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.ആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. അദ്ദേഹത്തിന്റെ മരണത്തില്‍ മണിപായ് പാരിഷ് സ്‌പോര്‍ട്‌സ് ക്ലബ് അനുശോചനം രേഖപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha