യു.എസില്‍ യുദ്ധവിമാനവും യാത്രാവിമാനവും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു
അമേരിക്കയിലെ സൗത്ത് കരോലിനയില്‍ യു.എസ്. വ്യോമസേനയുടെ യുദ്ധവിമാനവും ചെറുയാത്രാവിമാനവും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വ്യോമസേനയുടെ എഫ്16 വിമാനവും രണ്ടുപേര്‍ക്ക് മാത്രം യാത്ര ചെയ്യനാവുന്ന സെസ്‌ന സി 150 വിമാനവുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ യാത്രാവിമാനത്തിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. യുദ്ധവിമാനത്തിന്റെ പൈലറ്റ് മേജര്‍ ആരണ്‍ ജോണ്‍സണ്‍ രക്ഷപ്പെട്ടു.
സൗത്ത് കരോലിനയിലെ സംറ്റര്‍ വ്യോമസേന ബേസില്‍ നിന്നും പതിവ് പരിശീലന പറക്കലിനായി പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.
കത്തിയമര്‍ന്ന വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ അപകടസ്ഥലത്ത് നിന്ന് ഏഴ് മൈല്‍ അകലെയുള്ള ഒരു സ്വകാര്യ തോട്ടത്തിലാണ് വന്നുവീണത്. വിമാനയാത്രികരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ ജഡത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി വിഭാഗം അന്വേഷണം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha