മ്യാന്‍മാര്‍ ഇനി ജനാധിപത്യത്തിലേക്ക് ; നവംബര്‍ എട്ടിന് തിരഞ്ഞെടുപ്പ്
ഇരുപത്തിയഞ്ചു വര്‍ഷത്തിനിടെ പൊതു തിരഞ്ഞെടുപ്പിന് തയ്യാറാകുന്ന മ്യാന്‍മാര്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ എട്ടിനാണ് തിരഞ്ഞെടുപ്പ് നടത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. പൂര്‍ണ ജനാധിപത്യത്തിലേക്ക് നീങ്ങുന്ന രാജ്യത്തെ സംബന്ധിച്ച് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
2010ഓടെ സൈനിക ഭരണത്തിന് പകരം സൈനിക പിന്തുണയുള്ള സിവിലിയന്‍ സര്‍ക്കാര്‍ നിലവില്‍ വന്നതോടെ മ്യാന്‍മാര്‍ നവീകരണത്തിന്റെ പാതയിലാണ്. തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ യു.എസ്.ഡി.പി ആങ് സാന്‍ സൂക്കിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസിയുമായി നേര്‍ക്കു നേര്‍ മത്സരത്തിന് തയ്യാറാകുകയാണ്.
1990ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആങ് സാന്‍ സൂക്കിക്കായിരുന്നു സമ്പൂര്‍ണ വിജയം. എന്നാല്‍ ഇത്തവണ ഒരു ഡസനോളം മറ്റു പാര്‍ട്ടികളും രംഗത്തുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടതായി ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha