മ്യാന്‍മറില്‍ പൊതുതെരഞ്ഞെടുപ്പ് നവംബര്‍ എട്ടിന്
മ്യാന്‍മറില്‍ നവംബര്‍ എട്ടിനു പൊതുതെരഞ്ഞെടുപ്പു നടക്കും. തെരഞ്ഞെടുപ്പിനുശേഷം പാര്‍ലമെന്റംഗങ്ങള്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന്തീയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. രാജ്യത്ത് ജനാധിപത്യം പുര്‍ണതോതില്‍ പുനഃസ്ഥാപിക്കുന്നതിന്റെ നടപടികളുടെ അടുത്തഘട്ടമെന്ന നിലയിലാണ് 25 വര്‍ഷത്തിനിടെ ആദ്യമായി പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്നത്.
മ്യാന്‍മറിന്റെ ജനാധിപത്യ പുനഃസ്ഥാപനത്തിന്റെ ഭാഗമായി 2010ല്‍ അധികാരമേറ്റ സൈനിക പിന്തുണയോടെയുള്ള സിവിലിയന്‍ സര്‍ക്കാര്‍ പരിഷ്‌കരണ നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. അതേസമയം മ്യാന്‍മറിന്റെ ജനാധിപത്യമുഖവും നൊബേല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സ്യൂകിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി മത്സരരംഗത്തുണ്ടാകുമോയെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. ഭരണഘടനാ വിലക്കുള്ളതിനാല്‍ സ്യൂകിക്ക് പ്രസിഡന്റ് പദത്തിലെത്താന്‍ കഴിയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha