അഗ്‌നിപര്‍വ്വത ഭീഷണിയെ തുടര്‍ന്ന് ഇന്തോനീഷ്യ വിമാനത്താവളങ്ങള്‍ അടച്ചു
അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് പുകപടലം ഉയരുന്ന സാഹചര്യത്തില്‍ ഇന്തോനീഷ്യ വിമാനസര്‍വീസ് നിര്‍ത്തിവച്ചു. ടൂറിസ്റ്റ് കേന്ദ്രമായ ബാലി അടക്കം അഞ്ചുവിമാനത്താവളങ്ങള്‍ അധികൃതര്‍ അടച്ചു. ഈസ്റ്റ് ജാവയിലെ മൗണ്ട് റൗംഗില്‍ നിന്ന് ഒരാഴ്ചയായി പുകപടലങ്ങള്‍ ഉയരാന്‍ തുടങ്ങിയതോടെ കാഴ്ചമറഞ്ഞ് വിമാനസര്‍വീസിന് ബുദ്ധിമുട്ടേറിയിരുന്നു.
ഇതോടെ രണ്ടു ദിവസമായി ബാലി ഓസ്‌ട്രേലിയ റൂട്ടിലുള്ള സര്‍വീസ് പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയക്കാരുടെ പ്രധാന ടൂറിസ്റ്റ കേന്ദ്രമായ ബാലിക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഇതുവഴിയുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha