ഹോളിവുഡ് താരം ഒമര്‍ ഷെരീഫ് ഓര്‍മയായി
ലോക സിനിമയുടെ സിംഹാസനം കൈയ്യടക്കി വാണിരുന്ന ഒമര്‍ ഷെരീഫ് ഓര്‍മയായി. 83 വയസ്സായിരുന്നു. ഈജിപ്തിലെ കയ്‌റോയിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദീര്‍ഘ കാലമായി അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ചികിത്സയിലായിരുന്നു ഒമര്‍.
ഈജിപ്റ്റില്‍ ജനിച്ച ഒമര്‍ ലോറന്‍സ് ലോറന്‍സ് ഓഫ് അറേബ്യ, ഡോക്ടര്‍ ഷിവാഗോ തുടങ്ങിയ അതിവിഖ്യാത സിനിമകളിലൂടെയാണ് പ്രശസ്തനായത്. മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും ഓസ്‌കര്‍ നോമിനേഷനും മറ്റ് നിരവധി പുരസ്‌കാരങ്ങളും ഒമറിനെ തേടിയെത്തിയിട്ടുണ്ട്.
ഈജിപ്ഷ്യന്‍ ചിത്രമായ ബ്ലേസിങ് സണിലൂടെ അരങ്ങേറ്റം കുറിച്ച ഒമര്‍ ഇന്‍ഗ്രിഡ് ബെര്‍ഗ്മാനും സോഫിയ ലോറന്‍സ് ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ക്കൊപ്പം ഒട്ടേറെ മികച്ച ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡ് താരമായി യു.എസിലേക്ക് ചേക്കേറിയെങ്കിലും അടുത്തിടെ ജന്മനാടായ ഈജിപ്റ്റില്‍ തിരികെ എത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha