ഇന്ത്യയും പാകിസ്ഥാനും നടത്തുന്ന എല്ലാ ചര്‍ച്ചകളേയും പിന്തുണയ്ക്കുമെന്ന് അമേരിക്ക
![](https://www.malayalivartha.com/assets/coverphotos/w330/21181.jpg)
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യയും പാകിസ്ഥാനും നടത്തുന്ന എല്ലാ ചര്‍ച്ചകളേയും പിന്തുണയ്ക്കുമെന്ന് അമേരിക്ക. റഷ്യയിലെ ഉഫയില്‍ വെള്ളിയാഴ്ച നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കുമ്പോഴാണ് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉപവക്താവ് മാര്‍ക് ടോണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയെ അമേരിക്ക സ്വാഗതം ചെയ്യുന്നു. മുംബയ് ഭീകരാക്രമണത്തെ തുടര്‍ന്ന് നിലച്ചുപോയ ഇന്ത്യപാകിസ്ഥാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനുള്ള ശ്രമങ്ങള്‍ ഇരു രാജ്യങ്ങളും നടത്തുന്നത് സ്വാഗതാര്‍ഹമാണെന്നും ടോണര്‍ പറഞ്ഞു. മുംബയ് ഭീകരാക്രമണ കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച പാകിസ്ഥാന്റെ നടപടിയേയും ടോണര്‍ പ്രശംസിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha