മൂന്നംഗ കുടുംബത്തെ മരണത്തില്‍നിന്നും പിടിച്ചുകയറ്റിയത് \'സെല്‍ഫി സ്റ്റിക്ക്\'
ദൈവം ഇട്ടു നല്‍കിയ പിടിവള്ളിയായി സെല്‍ഫി സ്റ്റിക്ക്. \'സെല്‍ഫി സ്റ്റിക്ക്\' ഒരു കുടുംബത്തെ പിടിച്ചുകയറ്റിയത് മരണത്തിന്റെ ചുഴിയില്‍നിന്ന്. യു.എസിലെ മസാചുസെറ്റ്‌സിലുള്ള ബീച്ചില്‍ നീന്താനിറിങ്ങിയ കുടുംബത്തിനാണ് സെല്‍ഫി പ്രേമം തുണയായത്.
ടെക്‌സാസില്‍ നിന്നുള്ള ഡെറിക് ജോണ്‍, ഭാര്യ, മകള്‍ എറിന്‍(16) എന്നിവരാണ് മസാചുസെറ്റ്‌സിലെ ബീച്ചില്‍ അവധിയാഘോഷിക്കാനെത്തിയത്. നീന്തുന്നതിന് ഇടയിലെ നിമിഷങ്ങള്‍ പകര്‍ത്തുന്നരതിന് എറിന്‍ ഒരു വീഡിയോ കാമറയും ഇത് ഘടിപ്പിക്കാന്‍ ഒരു സെല്‍ഫി സ്റ്റിക്കും കൈയില്‍ കരുതിയിരുന്നു.
ബീച്ചില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും കടലില്‍ അപ്രതീക്ഷിതമായുണ്ടായ ഒഴുക്ക് നീന്തിക്കൊണ്ടിരുന്ന കുടുബത്തെ ദുരേയ്ക്ക് വലിച്ചുകൊണ്ടുപോയി. ഡെറിക്കിന് നന്നായി നീന്താന്‍ അറിയുമെങ്കിലും ഭാര്യയെയും മകളെയും ഒരുമിച്ച് രക്ഷിക്കുന്നത് ഏറെ ബുദ്ധുമുട്ടുതീര്‍ത്തു. ഈ സമയവും എറിന്‍ സെല്‍ഫി സ്റ്റിക്കില്‍നിന്നും പിടിവിട്ടിരുന്നില്ല. സ്റ്റിക്കില്‍ ഭാര്യയും പിടിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ ഡെറിക്ക് സ്റ്റിക്കിന്റെ മറുതലയ്ക്കല്‍ പിടിച്ച് കരയിലേക്ക് നീന്താന്‍ ശ്രമിച്ചു. ഇതേ അവസ്ഥയില്‍ അധികനേരം ഡെറിക്കിന് നീന്താന്‍ കഴിഞ്ഞില്ലെങ്കിലും ദുരന്തമുണ്ടാകുന്നത് മുമ്പുതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷയ്‌ക്കെത്തി. സെല്‍ഫി സ്റ്റിക്കില്‍ പിടികിട്ടിയില്ലായിരുന്നുവെങ്കില മരണത്തിന് കീഴടങ്ങേണ്ടിവരുമായിരുന്നു എന്നാണ് രക്ഷപ്പെട്ട കുടുംബം പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha