അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനിക ബേസിനു പുറത്തുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു
![](https://www.malayalivartha.com/assets/coverphotos/w330/21225.jpg)
അഫ്ഗാനിസ്ഥാനിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ഖോസ്റ്റില്‍ യുഎസ് സൈനിക ബേസിനു പുറത്ത് ചാവേര്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. കാറിലെത്തിയ ചാവേര്‍ ബേസിലേക്ക് അതിക്രമിച്ചു കയറാനൊരുങ്ങവെയാണ് പൊട്ടിത്തെറിച്ചത്. അതേസമയം, ആക്രമണം നടന്ന ഇന്നലെ യുഎസ് പൗരന്‍മാര്‍ ബേസിലുണ്ടായിരുന്നോയെന്നു വ്യക്തമല്ല. ഇവിടെ 2009ലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ സിഐഎയുടെ ഏഴ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
സിഐഎ പരിശീലനം ലഭിച്ച അഫ്ഗാന്‍ സേനയായ ഖോസ്റ്റ് സംരക്ഷണ യൂണിറ്റിനെ ലക്ഷ്യംവച്ചാണ് ചാവേറെത്തിയെന്ന് അഫ്ഗാനിസ്ഥാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. യുഎസ് പൗരന്മാര്‍ ബേസിലുണ്ടായിരുന്നോ എന്നു വിവരം നല്‍കിയ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചില്ല. എന്നാല്‍ യുഎസ് പൗരന്മാരെ ഇടയ്‌ക്കൊക്കെ ബേസില്‍ കാണാമെന്നു പ്രാദേശിക സുരക്ഷാ വിഭാഗം അറിയിച്ചു. അതേസമയം, അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ സൈനികര്‍ക്കോ മറ്റോ അപകടമുണ്ടായിട്ടില്ലെന്ന് യുഎസ് സൈനിക വക്താവ് അറിയിച്ചു.
ഇന്നലെ വൈകുന്നേരം പ്രദേശികസമയം 6.40നായിരുന്നു സ്‌ഫോടനം. റമസാന്‍ നോമ്പുവിടലിനായി ജനങ്ങള്‍ വീട്ടിലേക്കു വരുന്ന സമയത്തായിരുന്നു സ്‌ഫോടനം. മരിച്ചവരെല്ലാം സാധാരണക്കാരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha