ലഖ്‌വിയുടെ ശബ്ദസാമ്പിള്‍ നല്‍കാനാവില്ലെന്ന് അഭിഭാഷകന്‍
നിലപാട് മാറ്റി വീണ്ടും പാക്കിസ്ഥാന്‍. 2008ലെ മുംബയ് ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ അറസ്റ്റിലായ ലഷ്‌കറെ തയ്ബ ഭീകരന്‍ സക്കിയുര്‍ റഹ്മാന്‍ ലഖ്‌വിയുടെ ശബ്ദസാമ്പിള്‍ നല്‍കാനാവില്ലെന്ന് അയാളുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കൈമാറ്റത്തിന് പാകിസ്ഥാനിലെ നിയമപ്രകാരം ആരോപണ വിധേയനായ ആളുടെ സമ്മതം വേണമെന്ന് അഭിഭാഷകന്‍ റിസ്‌വാന്‍ അബ്ബാസി പറഞ്ഞു. ശബ്ദസാമ്പിള്‍ നല്‍കാന്‍ ലഖ്‌വി മുമ്പും വിസമ്മതിച്ചിട്ടുള്ളതാണ്.
ലഖ്‌വിയുടെ ശബ്ദസാമ്പിള്‍ കൈമാറാന്‍ റഷ്യയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും ധാരണയിലെത്തിയിരുന്നു. എന്നാല്‍, ലഖ്‌വി വിസമ്മതം അറിയിച്ചതോടെ പാകിസ്ഥാന്‍ നല്‍കിയ ഉറപ്പ് പാഴ്‌വാക്കാവുകയാണ്.
മുംബയ് ആക്രമണത്തിനിടെ ഇന്ത്യയില്‍ അറസ്റ്റിലാവുകയും പിന്നീട് തൂക്കിലേറ്റപ്പെടുകയും ചെയ്ത ലഷ്‌കറെ തയ്ബ ഭീകരന്‍ അജ്മല്‍ കസബിന് കറാച്ചിയിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് ലഖ്‌വി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഈ സംഭാഷണത്തിന്റെ ശബ്ദ സാമ്പിളുകള്‍ തെളിവാക്കി ലഖ്‌വിക്കെതിരെ കുറ്റം ചുമത്താമെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍, പാകിസ്ഥാന്‍ ഇത് അംഗീകരിച്ചിരുന്നില്ല. പ്രതികളുടെ ശബ്ദസാമ്പിളിനു വേണ്ടി പ്രോസിക്യൂഷന്‍ നേരത്തേ കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ കോടതി തള്ളുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha