മലാല പാക്കിസ്ഥാനിലെത്തി ഇസ്ലാമിനുവേണ്ടി പേന ഉപയോഗിക്കണമെന്ന് താലിബാന്‍ താവ്രവാദി
താലിബാന്റെ ആക്രമണത്തിന് ഇരയായ പാക്കിസ്ഥാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്‌സായിയോട് പാക്കിസ്ഥാനില്‍ തിരിച്ചെത്തി മദ്രസ്സയില്‍ ചേരാന്‍ താലിബാന്‍ തീവ്രവാദി ആവശ്യപ്പെട്ടു. മലാലയുടെ ഗോത്രത്തില്‍ അംഗമായ അദ്‌നാന്‍ റഷീദാണ് രണ്ടായിരം വാക്കുകള്‍ വരുന്ന തുറന്ന കത്ത് എഴുതിയിരിക്കുന്നത്.
പാക്കിസ്ഥാന്‍ എയര്‍ഫോഴ്‌സ് മുന്‍ ഉദ്യോഗസ്ഥനാണ് റഷീദ്. വധശിക്ഷക്ക് വിധിക്കപ്പെട്ട് ഖൈബര്‍ മേഖലയിലെ ബന്നു ജയിലില്‍ കഴിയുകയായിരുന്ന ഇയാളുള്‍പ്പെടെയുള്ളവരെ ജയില്‍ ആക്രമിച്ച് താലിബാന്‍ പുറത്തുകൊണ്ടുവരുകയായിരുന്നു. ഐക്യരാഷ്ട്ര സഭയില്‍ മലാല നടത്തിയ പ്രസംഗത്തിനു പിന്നാലെയാണ് റഷീദിന്റെ കത്ത് വരുന്നത്.
താലിബാന്‍ വിദ്യാഭ്യാസത്തിന് എതിരല്ലെന്നും മലാല ഖുറാന്‍ പഠിക്കുകയും പേന ഇസ്ലാമിനുവേണ്ടി ഉപയോഗിക്കണമെന്നും കത്തില്‍ പറയുന്നു. മലാല ഇപ്പോള്‍ എതിര്‍ ചേരിയിലാണെന്നും എതിരാളികള്‍ക്കു വേണ്ടിയാണ് മലാല തന്റെ നാവ് ഉപയോഗിക്കുന്നതെന്നും ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തെ പരാമര്‍ശിച്ച് റഷീദ് കത്തില്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha