മാര്‍പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തിയ 14 പേര്‍ക്ക് പാമ്പുകടിയേറ്റു
![](https://www.malayalivartha.com/assets/coverphotos/w330/21287.jpg)
പരാഗ്വയിലെ അസുന്‍സിയോണില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തിയ 14 പേര്‍ക്കു പാമ്പുകടിയേറ്റു. എയര്‍ഫോഴ്‌സ് മൈതാനത്താണു ചടങ്ങ് നടന്നത്. അര്‍ജന്റീനയില്‍നിന്നുള്ളവരടക്കം പതിനായിരങ്ങളാണു കുര്‍ബാനയില്‍ സംബന്ധിക്കാന്‍ എത്തിയത്.
പ്രാര്‍ഥനയ്ക്ക് ഇടംതേടി വിശ്വാസികള്‍ സമീപമുള്ള ചെളിനിറഞ്ഞ സ്ഥലത്തേക്കു മാറിയതാണു പ്രശ്‌നമായത്. തുടര്‍ന്നു വിശ്വാസികള്‍ പാമ്പുകളുടെയും മറ്റ് ഇഴജന്തുക്കളുടെയും ആക്രമണത്തിന് ഇരയാകുകയായിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha