സിറിയയില്‍ വ്യോമാക്രമണത്തില്‍ രണ്ട് ഐ.എസ് നേതാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
സിറിയയില്‍ വ്യോമാക്രമണത്തില്‍ രണ്ട് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെക്കു കിഴക്കന്‍ സിറിയയില്‍ നടന്ന വ്യോമാക്രമണത്തിലാണ് ഐ.എസ് നേതാക്കള്‍ കൊല്ലപ്പെട്ടത്. അബു ഒസാമ അല്‍ ഇറാഖി, സിറിയക്കാരനായ അമര്‍ അല്‍ റഫ്ദാന്‍ എന്ന് രണ്ട് ഐ.എസ് നേതാക്കളാണ് കൊല്ലപ്പെട്ടത്.
സിറിയന്‍ മനുഷ്യാവകാശകേന്ദ്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്. അമേരിക്ക നേതൃത്വം നല്‍കിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നതായും നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
അതേസമയം ഐ.എസിന്റെ ക്രൂരത തുടരുകയാണ്. തടവിലാക്കിയവരെ ശവക്കുഴികള്‍ക്ക് മീതെ കിടത്തി വെടിവച്ച് കൊല്ലുന്ന വീഡിയോ ഐ.എസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha