ഇറാന്റെ ആണവനയത്തിന് അംഗീകാരം, ഇറാനുമായുള്ള ആണവ ചര്‍ച്ചയില്‍ ആറ് പാശ്ചാത്യ രാജ്യങ്ങള്‍ ധാരണയിലെത്തി
ഇറാനുമായുള്ള ആണവ ചര്‍ച്ചയില്‍ ആറ് പാശ്ചാത്യ രാജ്യങ്ങള്‍ ധാരണയിലെത്തി. 13 വര്‍ഷമായി തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് വിരാമമിട്ടാണ് ഇറാന്‍ ധാരണയിലെത്തിയത്. ഐക്യരാഷ്ട്രസഭ രക്ഷാസമിതി അംഗങ്ങളായ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, റഷ്യ എന്നിവയ്ക്ക് പുറമേ ജര്‍മനിയും അടങ്ങുന്ന ആറംഗ രാഷ്ട്രസംഘമാണ് ഇറാനുമായി ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയത്. ഇതോടെ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി ആണവോര്‍ജ്ജം സമാധാന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് ഉറപ്പ് വരുത്തും. ഇതോടൊപ്പം അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ ഇളവ് വരുത്താനും ധാരണയായിട്ടുണ്ട്.
നേരത്തേ മൂന്നുതവണ സമയപരിധി നീട്ടിനല്‍കിയശേഷമാണ് തിങ്കളാഴ്ചയോടെ കരാറിലത്തെണമെന്ന ധാരണയില്‍ എത്തിയത്. ജൂണ്‍ 30, ജൂലായ് ഏഴ്, ജൂലായ് ഒമ്പത് എന്നിവയായിരുന്നു നേരത്തേ നല്‍കിയ സമയപരിധികള്‍. വിയന്ന കരാര്‍ എത്രകാലം നിലനില്‍ക്കണം, അമേരിക്ക ഏര്‍പ്പെടുത്തിയ ആയുധ ഉപരോധം ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ തുടങ്ങിയവയാണ് കീറാമുട്ടിയായിരുന്ന വിഷയങ്ങള്‍.
ഏപ്രിലില്‍ ലോസേനില്‍ രൂപപ്പെടുത്തിയ കരട് കരാര്‍ പ്രകാരം രാജ്യത്തെ സെന്‍ട്രിഫ്യൂജുകളുടെ എണ്ണം 19,000ത്തില്‍ നിന്ന് ആറായിരമായി ഇറാന്‍ വെട്ടിക്കുറയ്ക്കണം. അണുബോംബുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സമ്പുഷ്ട യുറേനിയത്തിന്രെ അളവ് ഏഴ് ടണ്ണില്‍നിന്ന് 350 കിലോ ആയും കുറക്കണം. ചുരുങ്ങിയത് ഒരുവര്‍ഷമെങ്കിലുമെടുത്ത് മാത്രമേ ഇറാന് അണുബോംബുണ്ടാക്കാന്‍ സാധിക്കൂ എന്ന് ഉറപ്പുവരുത്തുകയാണ് കരാറിന്രെ ലക്ഷ്യം. നിലവില്‍ രണ്ടോ മൂന്നോ മാസം കൊണ്ട് ഇറാന് ബോംബുണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha