നൈജീരിയയില്‍ ബോക്കോ ഹറാം നടത്തിയ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു
നൈജീരിയയില്‍ ബോക്കോ ഹറാം നടത്തിയ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനമായ ബോര്‍ണോ സ്റ്റേറ്റില്‍ നടന്ന ആക്രമണത്തിലാണ് ഗ്രാമീണരായ ആളുകള്‍ കൊല്ലപ്പെട്ടത്. വാര്‍സലാ എന്ന പ്രദേശത്തെ ആളുകളെയാണ് അക്രമിക്കപ്പെട്ടത്.
തീവ്രവാദികള്‍ വീടുകള്‍ക്കു തീയിടുകയും വാഹനങ്ങള്‍ നശിപ്പിക്കുയും ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെ നടന്ന ആക്രമണത്തിന്റെ വിവരങ്ങള്‍ ഇപ്പോള്‍ മാത്രമാണു പുറത്തു വരുന്നത്. ആക്രമണം നടന്ന പ്രദേശം ബോക്കോ ഹറാം തീവ്രവാദികളുടെ ശക്തമായ കേന്ദ്രങ്ങളില്‍ ഒന്നാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha