ശാദി ഡോട്ട് കോമില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ നഴ്‌സിനെ പറ്റിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ യുവാവ് അടിച്ചുമാറ്റിയത് ലക്ഷങ്ങള്‍
![](https://www.malayalivartha.com/assets/coverphotos/w330/21392.jpg)
വിവാഹം കഴിക്കാന്‍ മികച്ചവരനെ തേടിയിറങ്ങിയ ലണ്ടനിലെ ഇന്ത്യന്‍ നേഴ്‌സിന് കിട്ടിയത് എട്ടിന്റെ പണി.ശാദി ഡോട്ട് കോമില്‍ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഷെല്ലി ശര്‍മ്മക്ക് സ്വപ്‌നങ്ങള്‍ വാനോളമായിരുന്നു. മനസ്സിനിണങ്ങിയയാളെ കണ്ടെത്തിയെങ്കിലും, തിരക്കിച്ചെന്നപ്പോഴാണ് യഥാര്‍ഥ തട്ടിപ്പ് വെളിപ്പെട്ടത്. വിവാഹം കഴിക്കാന്‍ സന്നദ്ധനായി മുന്നോട്ടുവന്നത് വിവാഹിതനായ മറ്റൊരു ഇന്ത്യക്കാരന്‍. അയാള്‍ തട്ടിയെടുത്തതാകട്ടെ പലപ്പോഴായി പത്തുലക്ഷത്തോളം രൂപയും.
എട്ടുവര്‍ഷമായി അയര്‍ലണ്ടില്‍ പീഡിയാട്രിക് നഴ്‌സാണ് ഷെല്ലി. ശാദി ഡോട്ട് കോമിലൂടെ പരിചയപ്പെട്ട രാജേഷ് ശര്‍മയുമായി വളരെ വേഗത്തിലാണ് ഇവര്‍ അടുത്തത്. രാജേഷ് താനൊരു പ്രൊഡക്ഷന്‍ എന്‍ജിനിയറാണെന്നു പരിചയപ്പെടുത്തിയാണ് ബന്ധം സ്ഥാപിച്ചത്. സ്‌കൈപ്പിലൂടെ സംസാരിക്കാന്‍ തുടങ്ങിയ ഷെല്ലിയും രാജേഷും പതിയെ പ്രണയത്തിലാവുകയും ചെയ്തു.
എന്നാല്‍, പ്രണയത്തിന്റെ മറവില്‍ ഷെല്ലിയില്‍നിന്ന് രാജേഷ് പണം തട്ടാന്‍ തുടങ്ങിയതോടെയാണ് സംഗതിയുടെ ഉള്ളുകള്ളില്‍ പുറത്തുവന്നത്. ജോലി സംബന്ധമായ ആവശ്യത്തിനായി കുറച്ചു പണം വേണമെന്നായിരുന്നു രാജേഷിന്റെ ആദ്യ ആവശ്യം. 4 ലക്ഷം രൂപയാണ് രാജേഷ് ആവശ്യപ്പെട്ടത്. തന്റെ അക്കൗണ്ടില്‍നിന്ന് ഷെല്ലി പണം കൈമാറുകയും ചെയ്തു.
ഒരുമാസത്തോളം ഷെല്ലിയെ വിളിക്കാതിരുന്ന രാജേഷ് പിന്നീട് വലന്റൈന്‍സ് ദിനത്തില്‍ വീണ്ടും ബന്ധപ്പെട്ടു. താന്‍ ഇന്ത്യയിലാണെന്നും അവിടെവച്ചൊരു കാറപടമുണ്ടായെന്നും ചികിത്സിക്കുന്നതിനായി 2 ലക്ഷം രൂപ വേണമെന്നുമായിരുന്നു ആവശ്യം. ആ പണവും ഷെല്ലി കൊടുത്തു. പിന്നീടും ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി. പിന്നീട് വീട് വാങ്ങാനായി 20 ലക്ഷം രൂപ നല്‍കണമെന്നായി ആവശ്യം. ഇതോടെയാണ് ഷെല്ലിക്ക് താന്‍ വഞ്ചിക്കപ്പെടുകയാണോ എന്ന സംശയം ശക്തമായത്.
പണം തിരിച്ചുചോദിച്ചതോടെ രാജേഷിന്റെ മട്ടുമാറി. പണം തിരിച്ചുനല്‍കാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. ഇതോടെയാണ് ഷെല്ലി പൊലീസിനെ സമീപിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാജേഷ് വിവാഹിതനാണെന്നും ഭാര്യ നാട്ടില്‍പ്പോയ തക്കം നോക്കിയാണ് ശാദി ഡോട്ട് കോമില്‍ കയറി പങ്കാളിയെ തേടിയതെന്നും മനസ്സിലായി. ലണ്ടനിലാണെങ്കിലും തട്ടിപ്പിന്റെ ഇന്ത്യന്‍ ടച്ച്. കേസ് നടക്കുകയാണിപ്പോള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha