നൈജീരിയയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു
![](https://www.malayalivartha.com/assets/coverphotos/w330/21417.jpg)
വടക്കുകിഴക്കന്‍ നൈജീരിയന്‍ നഗരമായ ഗോമ്പിയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഗോമ്പിയിലെ ഒരു ചെറു മാര്‍ക്കറ്റിലാണു സ്‌ഫോടനം നടന്നത്. റംസാനുമായി ബന്ധപ്പെട്ടു സാധനങ്ങള്‍ വാങ്ങുവാന്‍ നിരവധി പേര്‍ എത്തിയ സമയത്താണു സ്‌ഫോടനം നടന്നത്.
എത്ര പേര്‍ കൊല്ലപ്പെട്ടുവെന്നതു സംബന്ധിച്ചുള്ള കണക്കുകള്‍ ഇനിയും ലഭ്യമായിട്ടില്ല. ആദ്യം സ്‌ഫോടനം നടന്ന ചെരുപ്പു കടയില്‍ നിന്നും 70 അടി മാത്രം മാറിയാണ് രണ്ടാമത്തെ സ്‌ഫോടനവും ഉണ്ടായത്. നിരവധി ആളുകള്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. മേഖല ബോക്കോ ഹറാം തീവ്രവാദികളുടെ ശക്തി കേന്ദ്രമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha