സ്ലോവാക്കിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാലു പേര്‍ മരിച്ചു
![](https://www.malayalivartha.com/assets/coverphotos/w330/21458.jpg)
സ്ലോവാക്കിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാലു പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട പത്ത് വയസുകാരനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ വന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. പൈലറ്റും കുട്ടിയെ ചികിത്സിക്കാനായി കോപ്റ്ററിലുണ്ടായിരുന്ന ഡോക്ടറും രണ്ട് സുരക്ഷ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.
കിഴക്കന്‍ സ്ലോവാക്യയിലാണ് സംഭവം. ഹെലികോപ്റ്ററിന്റെ പ്രൊപ്പല്ലര്‍ വൈദ്യുത കമ്പിയില്‍ തട്ടിയതാണ് അപകടത്തിന് കാരണമായത്. വൈദ്യുത കമ്പിയില്‍ തട്ടിയ ഹെലികോപ്റ്റര്‍ ഹൊര്‍നാഡ് നദിയിലേക്ക് പതിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha