ഇറാക്കില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു
![](https://www.malayalivartha.com/assets/coverphotos/w330/21460.jpg)
ഇറാക്കില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ബാഗ്ദാദില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഖാന്‍ ബാനി സാദ് പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് ഇറാക്കി സര്‍ക്കാര്‍.
പ്രദേശത്ത് ജനങ്ങള്‍ റംസാന്‍ ആഘോഷങ്ങളില്‍ മുഴുകിയ സമയത്താണ് സ്‌ഫോടനമുണ്ടായത്. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഇറാക്കിന്റെ ഒരു വലിയഭാഗം ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ളതായതിനാല്‍ ആക്രമണത്തിന് പിന്നില്‍ ഐ.എസ് ആണെന്നുള്ള നിഗമനത്തിലാണ് ഇറാക്കി സര്‍ക്കാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha