ദക്ഷിണാഫ്രിക്കയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 300 പേര്‍ക്ക് പരിക്ക്
ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്‌ബെര്‍ഗില്‍ രണ്ട് തീവണ്ടികള്‍ കൂട്ടിയിടിച്ച് 300 പേര്‍ക്ക് പരിക്കേറ്റു. ബൂയ്‌സെന്‍സ് റെയില്‍വേ സ്‌റ്റേഷന് സമീപ് പ്രാദേശിക സമയം വൈകിട്ട് ആറരക്കായിരുന്നു അപകടം. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.
അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ ഒരു തീവണ്ടി പാളം തെറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha