ഏദനില്‍ ഷിയ വിമതരുടെ ഷെല്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
യെമനിലെ ഏദന്‍സില്‍ ഷിയ വിമതരുടെ ഷെല്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഏദന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞയാഴ്ച ഹാദി സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ പിടിച്ചെടുത്തിരുന്നു. ഇത് തിരിച്ചുപിടിക്കാനാണ് ഇറാന്റെ പിന്തുണയുള്ള ഷിയാ വിമതരുടെ ശ്രമം.
പ്രസിഡന്റ് ഹാദിയുടെ പ്രവാസി സര്‍ക്കാരിലെ മന്ത്രിമാര്‍ കഴിഞ്ഞയാഴ്ച സൗദിയില്‍നിന്ന് ഏദനില്‍ തിരിച്ചെത്തിയിരുന്നു. ഓയറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. നിരവധി ആള്‍ക്കാര്‍ കൂടിനിന്ന ഭാഗത്തേക്ക് വിമതര്‍ തൊടുത്ത ഷെല്‍ വന്ന് പ തിക്കുകയായിരുന്നു. മരിച്ചവരിലും പരുക്കേറ്റവരിലും അധികം പ്രദേശ വാസികളാണ്. ഏദന്‍സിലെ അടുത്ത നഗരമായ ഷറാക്കിയയില്‍ നിന്നാണ് വിമതര്‍ ഷെല്‍ ആക്രമണം നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha