താനും വംശവെറിയുടെ ഇരയായിരുന്നുവെന്ന് ഒബാമ
താനും വംശവെറിയുടെ ഇരയായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ. അമേരിക്കയില്‍ നിയമം നടപ്പിലാക്കുന്നതില്‍ വിവേചനം ഉണ്ട്. സെനറ്ററായി തെരെഞ്ഞെടുക്കുന്നതുവരെ താനും തെരുവോരങ്ങളിലും, കടകളിലും തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഒബാമ വ്യക്തമാക്കി.
അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം വംശവെറിക്കിരയായി കൊല്ലപ്പെട്ട പതിനേഴ് വയസുകാരന്‍ ട്രാവിവോന്‍ മാര്‍ട്ടിന്റെ മരണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഒബാമ. കഴിഞ്ഞ വര്‍ഷമാണ് കറുത്ത വംശജനായ മാര്‍ട്ടിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. എന്നാല്‍ പ്രതിയെ കോടതി വെറുതെവിട്ടു. ഇതിലുള്ള തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു ഒബാമ. മുപ്പത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നെങ്കില്‍ മാര്‍ട്ടിന്റെ സ്ഥാനത്ത് താന്‍തന്നെയാണെന്നും അല്ലെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്റെ മകന്‍ തന്നെയാകാം എന്നും ഒബാമ പറഞ്ഞു.
https://www.facebook.com/Malayalivartha