ക്രമക്കേട് കാണിച്ച പത്ത് പേരെ പിരിച്ചുവിട്ടു; കെനിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു
![](https://www.malayalivartha.com/assets/coverphotos/w330/21544.jpg)
ജോലിയില്‍ കൃത്രിമം കാണിച്ചതിന് കെനിയന്‍ പൗരന്‍മാരായ പത്തു ജീവനക്കാരെ പുറത്താക്കിയ മലയാളായായ മാനേജരെ വെടിവച്ചു കൊന്നു. കെനിയയുടെ തലസ്ഥാനമായ നയ്‌റോബിയില്‍ നിന്നു 150 കിലോമീറ്റര്‍ അകലെയുള്ള നകുറു പ്രവിശ്യയില്‍ വൈദ്യുത തൂണുകള്‍ വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ മാനേജരായിരുന്നു ദിലീപ് മാത്യു(33).
ക്രമക്കേടി കാണിച്ച 10 കെനിയക്കാരെ ഈയിടെ സ്ഥാപനത്തില്‍ നിന്ന് ദിലീപ് പുറത്താക്കിയിരുന്നു. ഇതിലുള്ള പകയാണ് കൊലപാകത്തിലേക്കു നയിച്ചത്.
കണ്ണൂര്‍, ചെറുപുഴ സ്വദേശി യായ കോലുവള്ളി ഇളപ്പുങ്കല്‍ ഇ.ടി. മാത്യുവിന്റെയും ലൂസിയുടെയും മകന്‍ ദിലീപ് മാത്യു ആണു കെനിയയിലെ നകുറു നഗരത്തിലെ താമസസ്ഥലത്തു അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. ഞായറാഴ്ച രാത്രിയാണു സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ മുറിയില്‍ അതിക്രമിച്ചു കടന്ന സംഘം ദിലീപിനുനേരെ നിറയൊഴിക്കുകയായിരുന്നു
രണ്ടു മാസം മുന്‍പു പണവുമായി ബാങ്കിലേക്കു പോകുമ്പോള്‍ ദിലീപിന്റെ കാറിനു നേരെ ആക്രമണമുണ്ടായിരുന്നു. അന്നു കയ്യിലുണ്ടായിരുന്ന പണവും ദിലീപിന്റെ ലാപ്‌ടോപ്പും അക്രമികള്‍ തട്ടിയെടുത്തു. രണ്ടു വര്‍ഷം മുന്‍പാണു ദിലീപിനു കെനിയയില്‍ ജോലി ലഭിച്ചത് ഭാര്യ: സല്‍മ (നഴ്‌സ്, ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹോസ്പിറ്റല്‍). മകന്‍: അലന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha