യു.എസ് വ്യോമാക്രമണത്തില്‍ 14 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു
യു.എസ് സേന തീവ്രവാദികളെ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണത്തില്‍ 14 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. താലിബാനു സ്വാധീനമുള്ള കാബൂളിലെ തെക്കന്‍ പ്രവിശ്യയിലുള്ള ലൊഗറിലെ ഒരു സൈനിക ചെക് പോസ്റ്റിനു നേരെയാണ് യു.എസ് സൈന്യം ആക്രമണം നടത്തിയത്. വാര്‍ത്ത യു.എസും അഫ്ഗാനും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
വ്യോമാക്രമണത്തില്‍ ചെക് പോസ്റ്റിനു തീപിടിച്ചു. ഇതേ തുടര്‍ന്നു സൈനികര്‍ക്കു പൊള്ളലേല്‍ക്കുകയും ചെയ്തു. യു.എസ് സേനയുടെ ഭാഗതത്ത് നിന്നുണ്ടായ വീഴ്ചയില്‍ പ്രത്യേക അന്വേഷണം നടത്തുമെന്നു യു.എസ് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചെക് പോസ്റ്റിനു മുകളില്‍ അഫ്ഗാന്‍ പതാക സൈനികര്‍ക്കു കാണാമായിരിന്നിട്ടും ഇത് എങ്ങനെ സംഭവിച്ചെന്ന് വ്യക്തമല്ല. അപകടത്തില്‍ തങ്ങള്‍ക്കു കടുത്ത അമര്‍ഷമുണ്ടെന്നു ലോഗാര്‍ പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് ധര്‍വേഷ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha