ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു
വടക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അനവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്‌തു.
ഇന്നു രാവിലെ പ്രാദേശിക സമയം 7: 45നാണ് ഭൂകമ്പം ഉണ്ടായത്. റിക്‌ടര്‍ സ്‌കെയില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ആദ്യചലനത്തിനു ശേഷം 5-6 വരെ തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും ഉണ്ടായി. ഭൂമിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം അടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
https://www.facebook.com/Malayalivartha