റമദാന്‍ ഇളവ് കഴിഞ്ഞു; പാകിസ്താനില്‍ വീണ്ടും വധശിക്ഷ പുനരാരംഭിച്ചു
![](https://www.malayalivartha.com/assets/coverphotos/w330/21900.jpg)
പാകിസ്താനില്‍ വിശുദ്ധ റമദാനോടനുബന്ധിച്ച് നിര്‍ത്തിവെച്ചിരുന്ന വധശിക്ഷ കഴിഞ്ഞ ദിവസത്തോടെ പുനരാരംഭിച്ചു. ഒരു മാസത്തെ ഇടവേളക്കുശേഷം കൊലപാതക കേസിലെ രണ്ടു പ്രതികള്‍ക്കെതിരെയാണ് ഇന്നലെ പാക് സര്‍ക്കാര്‍ വധശിക്ഷ നടപ്പാക്കിയത്.
പഞ്ചാബ് പ്രവിശ്യയിലെ മുള്‍ത്താന്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ സമര്‍പ്പിച്ച ദയാഹരജികള്‍ തള്ളിയ സാഹചര്യത്തിലാണ് ശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ ഡിസംബറില്‍ പെഷാവറിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിനുശേഷം ഔദ്യോഗിക കണക്കുകള്‍ പ്രകാരം പാകിസ്താനിലിതുവരെ 176 പേര്‍ക്കെതിരെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha