ബ്രിട്ടീഷ് രാജവംശത്തിന് പുതിയ രാജകുമാരന്‍
ബ്രിട്ടന് പുതിയ കിരീടവകാശി. വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡില്‍ ടണ്‍ ബ്രിട്ടീഷ് സമയം വൈകുന്നേരം 4.24-ഓടെയാ തന്റെ കന്നി പ്രസവത്തില്‍ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്‌ച രാവിലെയാണ് കെയ്‌റ്റ് രാജകുമാരിയെ പ്രസവമുറിയില്‍ പ്രവേശിപ്പിച്ചത്.
കുടുംബത്തിന്റെ രാജകീയ ചടങ്ങുകള്‍ക്കു ശേഷമാണ് കൊട്ടാരവൃത്തങ്ങള്‍ പുതിയ കിരീടാവകാശിയുടെ ജനനം ലോകത്തെ അറിയിച്ചത്. കുട്ടി പിറന്നയുടന്‍ ആ വിവരം സൂചിപ്പിക്കുന്ന രേഖ ആശുപത്രിയില്‍നിന്ന് പൊലീസ് അകമ്പടിയോടെ കാര്‍ മാര്‍ഗം ബക്കിങ് ഹാം കൊട്ടാരത്തിലെത്തിച്ചു. തുടര്‍ന്ന് കൊട്ടാരത്തിലെ നോട്ടീസ് ബോര്‍ഡില്‍ ഈ വിവരം പതിക്കുകയായിരുന്നു. 31 വര്‍ഷം മുമ്പ് വില്യം രാജകുമാരനും 28 വര്‍ഷം മുമ്പ് അനുജന്‍ ഹാരിക്കും ഡയാന ജന്മം നല്‍കിയ അതേ ആശുപത്രിയിലെ പ്രസവമുറിയില്‍ തന്നെയായിരുന്നു കെയ്‌റ്റ് തന്റെ കുഞ്ഞിനു ജന്മം നല്‍കിയത്.
അതേസമയം കുഞ്ഞിന്റെ ജനനം ദേശീയ ആഘോഷമാക്കാനാണ് കൊട്ടാരത്തിന്‍െറ തീരുമാനം. കുഞ്ഞിന്റെ ജനന വാര്‍ത്തയറിഞ്ഞ് അനേകം പേരാണ് ആശുപത്രിക്കു മുന്നില്‍ തടിച്ചു കൂടിയിരിക്കുന്നത്. ചാള്‍സ് രാജാവിനും, വില്യമിനും ശേഷം ഈ കുഞ്ഞായിരിക്കും ബ്രിട്ടീഷ് രാജവംശത്തിന്റെ അടുത്ത കിരീടാവകാശി.
https://www.facebook.com/Malayalivartha