കലാമിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പാകിസ്താന്‍
മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി. പാക് റേഡിയോയാണ് വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. രാജ്യത്തിന് നല്‍കിയ വിലയേറിയ സേവനങ്ങളുടെ പേരില്‍ കലാം എന്നും ഓര്‍മിക്കപ്പെടുമെന്ന് പാക് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
കലാമിന്റെ സംസ്‌കാരച്ചടങ്ങുകള്‍ വ്യാഴാഴ്ച അദ്ദേഹത്തിന്റെ ജന്മനാടായ രാമേശ്വരത്തുവച്ച് നടക്കും. ഡല്‍ഹിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന കലാമിന്റെ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിനുള്ള തെരക്ക് തുടരുകയാണ്.
https://www.facebook.com/Malayalivartha