ശശീ തരുരിന്റെ പ്രസംഗം ബ്രിട്ടനിലും ചൂടുള്ള ചര്‍ച്ച, ഇന്ത്യയില്‍ നിന്ന് അപഹരിച്ച സ്വത്തുക്കല്‍ തിരിച്ചു നല്‍കണമെന്ന് ബ്രിട്ടീഷ് എംപി
ശശീ തരൂരിന്റെ പ്രസംഗത്തെ പറ്റി ബ്രിട്ടനിലും ചൂടുളള ചര്‍ച്ചകള്‍ നടക്കുകയാണ്. ഇന്ത്യയില്‍ നിന്ന് അപഹരിച്ച സ്വത്തുക്കല്‍ തിരിച്ചു നല്‍കണമെന്ന് ഒരു ബ്രിട്ടീഷ് എംപി ആവശ്യപ്പെട്ടു. പുരാതനമായ കോഹിന്നൂര്‍ രത്‌നം ഇന്ത്യയ്ക്ക് മടക്കിക്കൊടുക്കണമെന്നാണ് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എം.പി. കീത്ത് വാസ് ആവശ്യപ്പെട്ടത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നവംബറില്‍ ബ്രിട്ടണ്‍ സന്ദര്‍ശിക്കുമ്പോള്‍ കോഹിനൂര്‍ മടക്കി നല്‍കണമെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രിയോട് കീത്ത് വാസ് ആവശ്യപ്പെട്ടത്.
ഇരുനൂറ് വര്‍ഷത്തെ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം ഇന്ത്യയെ ചൂഷണം ചെയ്തുവെന്നും അതിന് ബ്രിട്ടണ്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഓക്‌സ്‌ഫോര്‍ഡ് യൂണിയനില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. തരൂരിന്റെ പ്രസംഗത്തെ പ്രധാനമന്ത്രി ശ്ലാഘിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയും രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കീത്ത് വാസും ഇന്ത്യന്‍ നിലപാടിന് പിന്തുണയറിയിച്ച് രംഗത്തുവന്നിരിക്കുന്നത്.
തരൂരിന്റെ പ്രസംഗത്തെയും അതിന് നരേന്ദ്രമോഡി നല്‍കിയ അംഗീകാരത്തെയും സ്വാഗതം ചെയ്യുന്നു. പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളാണിവ. എന്നാല്‍, സാമ്പത്തിക പരിഹാരത്തിനു പിന്നാലെ പോകുന്നത് സങ്കീര്‍ണ്ണവും സമയം നഷ്ടപ്പെടുത്തുന്നതും നിഷ്ഫലവുമായ സംഗതിയായിരിക്കും. അതേസമയം, വിലപ്പെട്ട വസ്തുക്കള്‍ തിരിച്ചുകൊടുക്കാതിരിക്കുന്നത് ശരിയായ ഒഴിവുകഴിവല്ല എന്നും കീത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നവംബറില്‍ നരേന്ദ്രമോഡി ബ്രിട്ടീഷ് സന്ദര്‍ശനത്തിന് എത്തും. അദ്ദേഹം സന്ദര്‍ശം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ കോഹിനൂര്‍ മടക്കിനല്‍കാമെന്ന വാഗ്ദാനം കൂടി നല്‍കിയാല്‍ അത് ഉത്കൃഷ്ടമായ നടപടിയായിരിക്കുമെന്നും കീത്ത് വാസ് അഭിപ്രായപ്പെടുന്നു.
2013 ല്‍ കാമറണ്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും കോഹിനൂര്‍ മടക്കിനല്‍കണമെന്ന ആവശ്യമുയര്‍ന്നുവെങ്കിലും അദ്ദേഹം അത് അംഗീകരിച്ചിരുന്നില്ല.വിക്‌ടോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവര്‍ത്തിനിയായപ്പോള്‍ അവരുടെ കിരീടത്തില്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ കോഹിനൂര്‍ രത്‌നം പതിക്കപ്പെട്ടു. ഇതിനായി 37.21 ഗ്രാം ഭാരമുണ്ടായിരുന്ന രത്‌നം 21.61 ഗ്രാമായി ചെത്തിമിനുക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha