പെറുവില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു
പെറുവില്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച ട്രക്ക് തടാകത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. 41 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച കസ്‌കോയിലായിരുന്നു അപകടം. 12 വയസുകാരിയും രണ്ടു സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പാലം കടക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് തടാകത്തിലേക്കു മറിയുകയായിരുന്നു. ജൂലൈ 28 ആണു പെറുവിന്റെ സ്വാതന്ത്ര്യ ദിനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha