കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്
കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്‌ടെത്തിയതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്‌കറിനു സമീപം ഫ്രഞ്ച് ഭരണ ദ്വീപുകളായ റീയൂണിയന്‍ ഐലന്‍ഡ്‌സിന്റെ തീരത്താണ് അവശിഷ്ടങ്ങള്‍ കണെ്ടത്തിയത്. ദ്വീപിലെ സെന്റ് ആന്ദ്രെ തീരത്തിനടുത്തായാണ് അവശിഷ്ടങ്ങള്‍ അടിഞ്ഞത്.
എംഎച്ച് 370 ബോയിങ് 777 വിമാനത്തോടു സാമ്യമുള്ള അവശിഷ്ടങ്ങളാണ് കണ്ടൈത്തിയിരിക്കുന്നത്. ബോയിങ് 777ല്‍ കാണപ്പെടുന്ന ഫ്‌ലാപ്പെറോണ്‍ എന്ന ഉപകരണമാണ് ലഭിച്ചിരിക്കുന്നത്. ഇതാണ് ഇവ കാണാതായ വിമാനത്തിന്റേതാണെന്നു സംശയിക്കാന്‍ കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha