നേപ്പാളില്‍ മണ്ണിടിച്ചില്‍: 15 മരണം, നിരവധി പേര്‍ക്ക് പരിക്ക്
![](https://www.malayalivartha.com/assets/coverphotos/w330/22020.jpg)
നേപ്പാളില്‍ വ്യാഴാഴ്ചയുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടു ഗ്രാമങ്ങള്‍ ഏറെക്കുറെ മണ്ണിനടിയിലായി. പതിമൂന്നോളം പേര്‍ക്ക് പരുക്കേറ്റു. നിരവധി പേര്‍ മണ്ണിനടിയില്‍ പെട്ടതായാണ് റിപ്പോര്‍ട്ട്.
കാഠ്മണ്ഡുവിന് 200 കിലോമീറ്റര്‍ പടിഞ്ഞാറ് ലുംബ്ലെയിലാണ് മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞ രാത്രി മുഴുവന്‍ തുടര്‍ന്ന കനത്ത മഴയെ തുടര്‍ന്നാണയിരുന്നു മണ്ണിടിച്ചിലുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ദുദെയില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഗ്രാമവുമായി ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങള്‍ ഒലിച്ചുപോയതായും വില്ലേജ് ഓഫീസര്‍ ഭേഷ്‌രാജ് പരാജുലി അറിയിച്ചു. മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha