മെക്‌സിക്കോയില്‍ ട്രക്ക് അപകടത്തില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍
മെക്‌സിക്കോയില്‍ തീര്‍ത്ഥാടകരായ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി 26 പേര്‍ കൊല്ലപ്പെട്ടു. വാഹനത്തിന്റെ ബ്രേക്ക് നഷടപ്പെട്ടതാണ് അപകടകാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടശേഷം സംഭവസ്ഥലത്തു നിന്ന് ട്രക്കിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മരിച്ചവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു.
മസ്സാപ്പിയിലെ പളളിയിലേക്ക് നീങ്ങുകയായിരുന്ന നൂറുകണക്കിന് തീര്‍ത്ഥാടകര്‍ക്കിടയിലേക്കാണ് വാഹനം പാഞ്ഞ് കയറിയത്. 14 പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. സംഭവത്തില്‍ പരിക്കേറ്റ 20 ലേറെപ്പേരുടെ നില അതീവ ഗുരുതരമായിത്തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha