ഐസിസ് ഭീകരര്‍ നാല് ഇന്ത്യന്‍ അധ്യാപകരെ തട്ടിക്കൊണ്ടുപോയി
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നാല് ഇന്ത്യന്‍ അദ്ധ്യാപകരെ ലിബിയയില്‍ നിന്നും തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. ട്രിപ്പോളിക്ക് സമീപമുള്ള സിര്‍ത്തി പട്ടണത്തില്‍ നിന്നാണ് ഇവരെ ഐസിസ് തട്ടിക്കൊണ്ടുപോയത്. ഇവിടുത്തെ സര്‍വകലാശാലയിലെ അദ്ധ്യാപകരാണിവരെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇതുവരെ ഭീകരര്‍ പണമൊന്നും ആവശ്യപ്പെട്ടിട്ടില്ല. അവരെ കണ്ടെത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐസിസ് ഭീകരരുടെ അധീനതയിലുള്ള സ്ഥലത്ത് നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ലിബിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരോട് അവിടെ നിന്നും മാറണമെന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഗവണ്‍മെന്റ് അറിയിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha