കൊളംബിയന്‍ വ്യോമസേന വിമാനം തകര്‍ന്ന് 11 പേര്‍ മരിച്ചു
കൊളംബിയയുടെ വടക്കന്‍ പ്രവിശ്യയായ സെസറില്‍ കൊളംബിയന്‍ വ്യോമസേനയുടെ ചരക്കുവിമാനം തകര്‍ന്ന് 11 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സെസറിലെ അഗസ്റ്റിന്‍ കൊഡാസിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. കരീബിയന്‍ തീരനഗരമായ ബാരന്‍ക്വില്ലയില്‍ നിന്നും വരുകയായിരുന്ന കാസ 235 ചരക്കുവിമാനമാണ് തകര്‍ന്നുവീണത്.
സെന്‍ട്രല്‍ കൊളംബിയയിലെ പാലന്‍ക്വറോയിലെ എയര്‍ബേസില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് വിമാനം അപകടത്തില്‍പെടുകയായിരുന്നെന്നു വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha