കോടിക്കണക്കിന് ഫേസ്ബുക്ക് പ്രേമികളുടെ പ്രാര്‍ത്ഥന ഫലിച്ചു; സുക്കര്‍ബര്‍ഗ് അച്ഛനാകുന്നു
ഒരു കുഞ്ഞിക്കാല് കാണാനായി കഴിഞ്ഞ രണ്ട് വര്‍ഷമായി ഫേസ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സൂക്കര്‍ബര്‍ഗും ഭാര്യ പ്രിസില ചാനും വല്ലാതെ കൊതിച്ചിരുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫേസ്ബുക്ക് പ്രേമികളുടെ നിശബ്ദ പ്രാര്‍ത്ഥന കൂടിയായപ്പോള്‍ ദൈവം വിളി കേട്ടു.
സുക്കര്‍ബര്‍ഗ് അച്ഛനാന്‍ പോകുന്നു. ഭാര്യയും താനും ഒരു മകളെ പ്രതീക്ഷിക്കുന്നുവെന്ന് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ ലോകത്തെ അറിയിച്ചു.
രണ്ട് വര്‍ഷമായി ഭാര്യ മൂന്ന് തവണ ഗര്‍ഭിണിയായെങ്കിലും എല്ലാം അലസിപ്പോയിരുന്നു. അടുത്ത സമയത്ത് നടത്തിയ അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ തന്റെ മകള്‍ തനിക്ക് \'ലൈക്ക്\' നല്‍കിയെന്നും അതോടെ തനിക്കു ശേഷം അവളുണ്ടാകുമെന്ന ഉറപ്പുണ്ടായെന്നും തന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ച് സുക്കര്‍ബര്‍ഗ് നടത്തിയ പോസ്റ്റില്‍ പറയുന്നു.
പലരും ഗര്‍ഭം അലസുന്നതിനെ കുറിച്ച് മറ്റുളളവരുമായി ചര്‍ച്ച ചെയ്യാറില്ല. തെറ്റ് തങ്ങളുടെ ഭാഗത്താണോ, തങ്ങളുടെ പ്രവൃത്തി മൂലമാണോ ഇത് സംഭവിച്ചത് തുടങ്ങിയ ചിന്തകള്‍ മൂലമാണിത്. ഒറ്റപ്പെടുന്ന ഒരു അനുഭവമാണിത്. തങ്ങളുടെ അനുഭവത്തെ കുറിച്ച് തുറന്നു പറയുന്നത് ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്ന മറ്റുളളവര്‍ക്ക് ആശയറ്റുപോയിട്ടില്ല എന്ന് വ്യക്തമാക്കാനാണെന്നും ഫേസ്ബുക്ക് ഉടമ തന്റെ പോസ്റ്റില്‍ പറയുന്നു.
പ്രിസിലയുടെ ഗര്‍ഭത്തിന് പ്രശ്‌നമൊന്നുമില്ല. അമ്മയും മകളും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നു. തനിക്ക് മകളെ കാണാന്‍ എന്തെന്നില്ലാത്ത ധൃതിയുണ്ടെന്നും സൂക്കര്‍ബര്‍ഗ് പറയുന്നു. മറ്റുളളവരുടെ ജീവിതവുമായി ബന്ധപ്പെടാനുളള ഭാഗ്യം ഇതിനോടകം തന്നെ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് സില്ല ഒരു ഡോക്ടറും അധ്യാപികയുമാണ്. താന്‍ സമൂഹ സൈറ്റിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും സമൂഹവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. ഇനി ലോകത്തെ തങ്ങളുടെ കുഞ്ഞിനും അടുത്ത തലമുറയ്ക്കും അനുയോജ്യമായ ഇടമാക്കാന്‍ വേണ്ടിയുളള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയുന്നുമെന്നും സൂക്കര്‍ബെര്‍ഗ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha