ഈജിപ്‌തില്‍ കലാപം രൂക്ഷമാകുന്നു
ഈജിപ്‌ഷ്യന്‍ തെരുവുകളില്‍ കലാപം വീണ്ടും രൂക്ഷമാകുന്നു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുര്‍സിയുടെ അനുകൂലികളും വിരുദ്ധരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 12 പേര്‍ മരിച്ചു. ഗിസ,ഗല്‍യൂബിയ തുടങ്ങിയിടങ്ങളിലും തഹ്‌രീര്‍ ചത്വരത്തിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ അനവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. പട്ടാളത്തിന്റെ പിന്തുണയോടെയുള്ള പുതിയ ഭരണകൂടത്തിനെതിരെ മുര്‍സി അനുകൂലികള്‍ ദിവസവും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. മുര്‍സി സ്ഥാനഭ്രഷ്ടനായതിനുശേഷം നടന്ന അക്രമണങ്ങളില്‍ മാത്രം നൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha