കനത്ത മഴയെ തുടര്‍ന്ന് ചൈനയില്‍ പതിനൊന്നു മരണം
വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലുണ്ടായ കനത്തമഴയില്‍ 11 പേര് മരിച്ചു.ഇരുപത്തി മൂന്നോളം പേര്‍ക്ക് പരിക്കേറ്റു. യാനാന് നഗരത്തിലുണ്ടായ മണ്ണിടിച്ചിലില്‍ 900 വീടുകള്‍ നശിച്ചു. 1,100 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. പ്രദേശത്തെ നദികളെല്ലാം തന്നെ കരകവിഞ്ഞൊഴുകുകയാണ്. ഒരാഴ്ചയായി തുടരുന്ന മഴ പ്രദേശത്ത് 5,70,000 പേരെയാണ് ബാധിച്ചത്. ഏതാണ്ട് , 285 ദശലക്ഷം ഡോളറിന്റെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha