സ്‌പെയിനില്‍ ട്രെയിനപകടത്തില്‍ അറുപതോളം പേര്‍ മരിച്ചു
സ്‌പെയിനില്‍ ട്രെയിന്‍ പാളംതെറ്റി അറുപതോളം പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. സ്‌പെയിനിലെ വടക്കു പടിഞ്ഞാറന്‍ മേഖലയിലാണ് യാത്രാ ട്രെയിന്‍ പാളം തെറ്റിയത്. ട്രെയിനിന്റെ പതിമൂന്ന് ബോഗികള്‍ അപകടത്തില്‍പ്പെട്ടു. സ്‌പെയിന്‍ തലസ്ഥാനമായ മാന്‍ഡ്രില്‍ നിന്ന് ഫെറോയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. ഇതിനെ തുടര്‍ന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി മരിയാനോ രജോയ് അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിക്കും. മരിയാനോയുടെ ജന്മസ്ഥലത്തിനടുത്താണ് അപകടം നടന്നത്. 2004ല്‍ സ്‌പെയിനിലുണ്ടായ ട്രെയിനപകടത്തില്‍ 191 പേര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha