ഇറാഖില്‍ സ്‌ഫോടന പരമ്പര
ഇറാഖില്‍ വിവിധ സ്‌ഫോടനങ്ങളില്‍ ഇരുപത്തിയാറു മരണം. വ്യാഴാഴ്‌ച തലസ്ഥാനമായ ബാഗ്‌ദാദിന്റെ വടക്കു-കിഴക്കന്‍ പ്രവിശ്യയിലെ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ പതിനാലു പേര്‍ മരിച്ചു. കൂടാതെ അല്‍ അമിരിയില്‍ വിവാഹ സത്‌കാരത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേരും, മറ്റൊരു സ്‌ഫോടനത്തില്‍ ഒരു കുട്ടിയും മരിച്ചു. സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടാതെ വിവിധയിടങ്ങളില്‍ നാലുപേര്‍ വെടിയേറ്റു മരിക്കുകയും ഉണ്ടായി. ജൂലൈ മാസത്തില്‍ മാത്രം 750 പേര്‍ ഇറാഖില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha