പാക്കിസ്ഥാനില്‍ ഇരട്ട സ്‌ഫോടനത്തില്‍ 57 മരണം
പാക്കിസ്ഥാനില്‍ മാര്‍ക്കറ്റിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 57 ആയി. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഫ്‌ഗാന്‍ അതിര്‍ത്തി പ്രദേശത്തെ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. മാര്‍ക്കറ്റില്‍ ഇരുചക്ര വാഹനങ്ങളിലെത്തിയ ചാവേറുകള്‍ പൊടുന്നനെ സ്‌ഫോടനം നടത്തുകയായിരുന്നു.
നോമ്പുകാലമായതിനാല്‍ ഇഫ്‌താര്‍ വിരുന്നിനും മറ്റുമുള്ള സാധനങ്ങള്‍ വാങ്ങാനായി നിരവധി പേര്‍ മാര്‍ക്കറ്റിലെത്തിയിരുന്ന സമയത്തായിരുന്നു സ്‌ഫോടനം നടന്നത്. നാനൂറോളം പേര്‍ സംഭവസമയത്ത് ഇവിടുണ്ടായിരുന്നു. മാര്‍ക്കറ്റിന്റെ ഒരു കോണില്‍ ആദ്യ ചാവേര്‍ സ്‌ഫോടനം നടത്തിയതിനു തൊട്ടുപിന്നാലെ രണ്ടാമത്തെ ചാവേര്‍ മറ്റൊരു കോണിലും സ്‌ഫോടനം നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha